ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യവിമര്‍ശനം: എന്‍ പ്രശാന്തിനും കുറ്റാരോപണ മെമ്മോ

സസ്‌പെൻഷനിലാണ്‌ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത്

തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യവിമര്‍ശനത്തിൽ എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നല്‍കി. സസ്‌പെന്‍ഷനിലായ ശേഷവും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നാണ് കുറ്റാരോപണ മെമ്മോയിലെ പരാമര്‍ശം. പ്രശാന്ത് സര്‍വ്വീസ് ചട്ട ലംഘനം തുടര്‍ന്നുവെന്നും ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോയില്‍ പറയുന്നു.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകിനെതിരായ പരസ്യപോരിൽ സസ്‌പെൻഷനിലാണ്‌ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത്. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ ഏറെ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ് ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്.

Share
Leave a Comment