ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയ്നിന്റെ എഞ്ചിന് മുകളിലക്ക് ചാടിയ യുവാവ്
വൈദ്യുതാഘാതത്തിൽ കത്തിക്കരിഞ്ഞ് മരിച്ചു. ദല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പോവുന്ന ട്രെയിനിന്റെ എഞ്ചിനിലേക്കാണ് ഉയരമുള്ള പ്രദേശത്ത് നിന്ന് യുവാവ് ചാടിയത്.
ട്രെയ്നിന്റെ മുകളിലുള്ള വൈദ്യുത ഉപകരണത്തിലാണ് യുവാവ് വീണത്. ഇയാളെ രക്ഷിക്കാന്‍ റെയില്‍വേ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് വൈദ്യതിബന്ധം വിഛേദിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് സിഐ നയിം മന്‍സൂരി പറഞ്ഞു.
Post Your Comments