India

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

തുടർച്ചയായി 11-ാമത്തെ യോഗത്തിലാണ് ആർബിഐ നിരക്ക് 6.50 ശതമാനത്തിൽതന്നെ നിലനിർത്തുന്നത്

ന്യൂദൽഹി: രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു.

നയ സമീപനം നിക്ഷ്പക്ഷതയിൽ (ന്യൂട്രൽ) നിലനിർത്തുകയും ചെയ്തു. അതേ സമയം ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്) 6.25 ശതമാനത്തിൽ നിലനിർത്തി.

മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി(എംഎസ്എഫ്) നിരക്കും 6.75 ശതമാനത്തിൽ തുടരും. തുടർച്ചയായി 11-ാമത്തെ യോഗത്തിലാണ് ആർബിഐ നിരക്ക് 6.50 ശതമാനത്തിൽതന്നെ നിലനിർത്തുന്നത്.

വളർച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിർത്താനായിരുന്നു ശ്രമം. 2023 ഫെബ്രുവരിയിൽ നിശ്ചയിച്ച റിപ്പോ നിരക്കാണിപ്പോഴും തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button