പാലക്കാട് : ഒറ്റപ്പാലം അനങ്ങനടിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് മൂന്ന് വിദ്യാർത്ഥിനികളെയും കണ്ടെത്തിയത്.
വിദ്യാർത്ഥിനികളെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ കുട്ടികളെ കണ്ടെത്തുകയായിരുന്നു. അനങ്ങനടി ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളെ ഇന്ന് രാവിലെ മുതൽ ആണ് കാണാതായത്.
ക്ലാസിൽ ഹാജരാകാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ക്ലാസ് അധ്യാപകർ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഇട്ടിരുന്നു. ഇതിന് പിന്നാലെ കുട്ടികൾ സ്‌കൂളിലേക്കായി വീട്ടിൽ നിന്നും ഇറങ്ങിയിരുന്നുവെന്ന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ അറിയിക്കുകയും അന്വേഷണത്തിൽ കുട്ടികൾ സ്‌കൂളിലെത്തിയിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
ഇവർ എൻസിസി യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയെന്നും കളർ ഡ്രസുകൾ കയ്യിൽ കരുതിയിരുന്നുവെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ അധ്യാപകർക്ക് മനസ്സിലായി. ഇക്കാര്യം അധ്യാപകർ പോലീസിനെ അറിയിച്ചിരുന്നു.
വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പോലീസ് ചെർപ്പുളശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. അഭിരാമി, ശ്രീകല, ഋതു എന്നിവരാണ് കാണാതായ വിദ്യാർത്ഥിനികൾ.
Post Your Comments