കൊല്ലം : ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
സേലം സ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ റോഡിലെ കൈവരി തകര്‍ത്ത് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments