അമൃതസർ : അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ വെടിവയ്പ്. ശിരോമണി അകാലിദള്‍ (എസ്എഡി) തലവന്‍ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെയാണ് വധശ്രമം നടന്നത്. ഇന്ന് രാവിലെ അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ കവാടത്തില്‍ വെച്ച് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ വെടിവെച്ചയാളെ കീഴടക്കി.
വീല്‍ചെയറിലായിരുന്ന ബാദല്‍ തലനാരിഴ വ്യത്യാസത്തില്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. നാരായണ്‍ സിങ് എന്നയാളെ പോലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച മതശിക്ഷ ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു സുഖ്ബീര്‍ സിങ് ബാദല്‍. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണമെന്നായിരുന്നു ശിക്ഷാ വിധി.
2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിന് അകാല്‍ തഖ്ത് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിക്ക് പിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.
അതേ സമയം സംഭവത്തെ തുടർന്ന് ക്ഷേത്രത്തിന് ചുറ്റും പോലീസ് കർശന സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്.
Post Your Comments