ഛത്തിസ്ഗഢ്: അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് വീണ്ടും സ്ഫോടനം. ഒരാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് 5 പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടന ശേഷി കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ഫോടന സ്ഥലത്തുനിന്ന് ലഘുലേഖകൾ കണ്ടെത്തിയതായും സൂചനകളുണ്ട്. ചില ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവർ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
സ്ഫോടന സാധ്യത തള്ളുന്നില്ലെന്നും, മേഖലയാകെ നിരീക്ഷണം ശക്താക്കിയെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.
Post Your Comments