ലഖ്നൗ: മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മുകളിൽ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആൾ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽ മുണ്ഡലി ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയത്.
read also: കേരളത്തിൽ നാളെ ശക്തമായ മഴ, മുന്നറിയിപ്പ്
ഥാറിന് മുകളിൽ ഇയാൾ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹികമാധ്യങ്ങളിൽ വൈറലായി മാറിയിരുന്നു. എസ്‌യുവിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതും പിന്നീട് വാഹനവുമായി ഇയാൾ അമിതവേഗത്തിൽ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലുണ്ടായിരുന്നത്.
അഭ്യാസത്തിന്റെ വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു. തുടർന്ന് പൊലീസ് എസ്‌യുവിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments