Latest NewsKeralaNews

ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നത്? ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെ: ഹൈക്കോടതി

ആനകളുടെ പരിപാലനവും ജനങ്ങളുടെ സുരക്ഷയുമാണ് പ്രധാനപ്പെട്ടത്

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനി‍ർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്‍റെ ഭാഗമാണ് ഇങ്ങനെയുള്ള എഴുന്നള്ളിപ്പെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. 15 ആനകളെ എഴുന്നളളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.

read also: ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു

ആനകളുടെ പരിപാലനവും ജനങ്ങളുടെ സുരക്ഷയുമാണ് പ്രധാനപ്പെട്ടത് എന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് മാർഗനിർദേശങ്ങളിൽ അയവുവരുത്താൻ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കി. എഴുന്നളളിപ്പിന് ആനകൾ തമ്മിൽ കുറഞ്ഞത് മൂന്നുമീറ്റർ അകലം വേണമെന്നാണ് നിർദേശം. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ഏഴുന്നളളിപ്പിന് സ്ഥലം കണക്കാക്കായാൽ ആനകൾ തമ്മിൽ ചേർത്ത് ചേർത്ത് നിർത്തേണ്ടിവരും. ഇത് എങ്ങനെ അനുവദിക്കാനാകുമെന്ന് കോടതി ചോദിച്ചു.

15 ആനകളെയും എഴുന്നളളിക്കണമെന്ന് പറയുന്നത് എന്താചാരത്തിന്‍റെ ഭാഗമാണ്? ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നത്? കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവർഗമാണത്. എത്ര നാട്ടനകളാണ് സമീപ ഭാവിയിൽ കേരളത്തിൽ ചെരിഞ്ഞത്. ഇതൊന്നും ആരും കാണാത്തത് എന്താണ്? ആചാരത്തിന്‍റെ പേര് പറഞ്ഞ് 15 ആനകളെ എഴുന്നളളിക്കണമെന്ന് ക്ഷേത്ര ഭരണസമിതി വാശി പിടിക്കുന്നത് ശരിയല്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ആനകളെ എഴുന്നളളിച്ചില്ലെങ്കിൽ ആചാരം എങ്ങനെയാണ് തകരുന്നത്? ആനയെഴുന്നളളിപ്പ് അനിവാര്യ മതാചാരമാകുന്നത് എങ്ങനെയാണ്? പരിഹാസ്യമായ വാദങ്ങളാണ് ആനകളെ എഴുന്നളളിക്കാൻ ഉന്നയിക്കുന്നത്. എഴുന്നളളിപ്പ് നടത്തിയില്ലെങ്കിൽ എങ്ങനെയാണ് ഹിന്ദു മതം തകരുന്നതെന്നും കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button