മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ദേഷ്യത്തിൽ സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീയിട്ടു: യുവാവ് അറസ്റ്റിൽ

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങൾക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾക്കാണ് തീവെച്ചത്. വാഹനം കത്തിച്ചതായി സംശയിക്കുന്ന ചുള്ളിമട സ്വദേശി പോൾ പൊലീസ് പിടിയിലായി.

മദ്യലഹരിയിലാണ് വാഹനം കത്തിച്ചതെന്നാണ് സൂചന. പോൾ മദ്യപിച്ച് ബഹളം വെച്ചതിനെ തുട൪ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇയാൾ വാഹനങ്ങൾക്ക് തീയിട്ടത്. താനാണ് വാഹനങ്ങൾക്ക് തീയിട്ടതെന്ന് പോൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോളിനൊപ്പം ജാമ്യമെടുക്കാനെത്തിയ രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share
Leave a Comment