ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളി

രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതയെ മോചിപ്പിയ്ക്കാന്‍ രാമലക്ഷ്മണന്‍മാര്‍ വാനരസേനയുടെ സഹായത്തോടെ ചിറ കെട്ടിയതായാണ് കഥ.

പിതൃപുണ്യത്തിന് രാമേശ്വരത്ത് പിതൃകര്‍മ്മങ്ങള്‍ നടത്തുന്നത് അതിവിശേഷമാണ്. ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളിയ്ക്കണം. പ്രശ്‌നപരിഹാരത്തിന് മറ്റെവിടെ പോയാലും പൂര്‍ണ്ണത ലഭിയ്ക്കുകയില്ല.

തമിഴ്‌നാടിന്റെ തെക്കുകിഴക്ക് തീരത്താണ് രാമേശ്വരം. രാമായണ കാലഘട്ടവുമായി ബന്ധമുള്ളതാണ് രാമേശ്വരം. രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതയെ മോചിപ്പിയ്ക്കാന്‍ രാമലക്ഷ്മണന്‍മാര്‍ വാനരസേനയുടെ സഹായത്തോടെ ചിറ കെട്ടിയതായാണ് കഥ.

രാമസേതു എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഈ പ്രദേശത്ത് തിരകളില്ലെന്നും, മുട്ടിന് താഴെ മാത്രം വെള്ളം ഉള്ളതുമാണിവിടത്തെ പ്രത്യേകത. ഈ പ്രദേശത്ത് ആഴം കൂട്ടി കപ്പല്‍ചാല്‍ നിര്‍മ്മിയ്ക്കാന്‍ (സേതു സമുദ്രപദ്ധതി) സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷെ ഇത് സ്ഥാപിയ്ക്കാന്‍ ഇത് വരേയും കഴിഞ്ഞിട്ടില്ല. ഇത് നടപ്പിലാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. ഈ പ്രദേശത്തെ പവിത്രത കാത്തു സൂക്ഷിയ്ക്കാനും അത് നഷ്ടപ്പെടുത്താതിരിക്കുവാനും ഹനുമാന്‍ തടയിടുന്നു എന്നാണ് പറയുന്നത്.

പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ രാജിവച്ച് പോയി. കൊണ്ടു വന്ന ക്രയിനും മറ്റും സമുദ്രത്തിനടിയിലായി. തമിഴ്‌നാട് രാഷ്ട്രീയത്തേയും ദേശീയ രാഷ്ട്രീയത്തെയും പ്രതിസന്ധിയിലാക്കി. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് രാമേശ്വരത്തെ ശിവലിംഗം. ശ്രീരാമനാണ് രാമേശ്വരത്ത ശിവലിംഗപ്രതിഷ്ട നടത്തിയതത്രേ. സീതയേയും കൊണ്ട് ലങ്കയില്‍ നിന്നും രാമേശ്വരത്തെത്തിയ ശ്രീരാമന്‍ തന്റെ പാപങ്ങള്‍ പരിഹരിയ്ക്കാന്‍ ശിവലിംഗപ്രതിഷ്ട നടത്തി.

മുഹൂര്‍ത്തത്തിന് ശിവലിംഗം കൊണ്ടു വരാന്‍ ഹനുമാന് കഴിഞ്ഞില്ല. എന്നാല്‍ കടല്‍ക്കരയിലെ മണലില്‍ ഉപ്പുവെള്ളം തളിച്ച് സീത ഒരു ശിവലിംഗം ഉണ്ടാക്കി. ആ ലിംഗത്തെയാണ് തത്സമയത്ത് പ്രതിഷ്ഠിച്ചത്. അത് കഴിഞ്ഞപ്പോള്‍ ഹനുമാന്‍ കൈലാസത്തു നിന്നും ശിവലിംഗവുമായി എത്തിച്ചേര്‍ന്നു. ദുഃഖിതനും കോപാകുലനുമായ ഹനുമാന്റെ മുഖം കണ്ടിട്ട് ആ ശിവലിംഗത്തെ സീതയുണ്ടാക്കിയ ശിവലിംഗത്തിനടുത്തു തന്നെ പ്രതിഷ്ഠിച്ചു. രണ്ടു ശിവലിംഗത്തിനും ഇപ്പോള്‍ പൂജ നടക്കുന്നുണ്ട്.

വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ സ്വന്തം കയ്യാല്‍ ഈശ്വരനെ ശിവലിംഗരൂപത്തെ (ശൈവം) പ്രതിഷ്ഠിച്ചതിനാല്‍ വൈഷ്ണശൈവ സിദ്ധാന്തികള്‍ ഇവിടെ ആരാധനയ്‌ക്കെത്തുന്ന കാഴ്ച കാണാം. ഇങ്ങനെയുള്ള ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപങ്ങളും തീരും. ദേവീഭാഗവതത്തില്‍ അത് പലസ്ഥലങ്ങളിലും അത് വായിച്ചാല്‍ പിതൃക്കള്‍ക്ക് മുക്തി കിട്ടുമെന്ന് പറയുന്നുണ്ട്. പരീക്ഷിത്ത് മഹാരാജാവിന് പോലും ദേവീഭാഗവതം വായിച്ചപ്പോഴാണ് മുക്തി ലഭിച്ചത്.

Share
Leave a Comment