ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കയ്‌ക്കുമിടയിലുള്ള രാമസേതുവിനെ പുരാതന ചരിത്ര സ്‌മാരകമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗം പരിഗണിക്കണമെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ അപേക്ഷ മൂന്നു മാസത്തിനുശേഷം പരിഗണിക്കാമെന്നു സുപ്രീം കോടതി.ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം കേസ് പരിഗണിക്കാം. ഇക്കാര്യത്തില്‍ കേന്ദ്രം സത്യവാങ്‌മൂലം സമര്‍പ്പിക്കട്ടെ. മൂന്നു മാസത്തിനുശേഷം ഇക്കാര്യം പരിശോധിക്കാം- ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
Post Your Comments