ഹേമ കമ്മിറ്റി റിപ്പോർട്ട് : നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്

കൊച്ചി: ഡബ്ല്യൂസിസിയുടെ പരാതിയില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയുണ്ടെന്ന പരാതിയിലാണ് നടപടി.

ഭീഷണി സന്ദേശം ലഭിച്ചവര്‍ക്ക് നോഡല്‍ ഓഫീസറെ പരാതി അറിയിക്കാം. നോഡല്‍ ഓഫീസറുടെ വിവരങ്ങള്‍ എസ്ഐടി പരസ്യപ്പെടുത്തണെന്നും കോടതി അറിയിച്ചു. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്.

സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു. 2019 ഡിസംബര്‍ 31ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്.

Share
Leave a Comment