പാലക്കാട്: പാലക്കാട് കോൺഗ്രസിൻ്റെ അഭിമാനം വാനോളം ഉയർത്തി രാഹുല്‍ മാങ്കൂട്ടത്തിൽ. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുക്കം രാഹുല്‍ വിജയിച്ച് പാലക്കാട് കോട്ട കയ്യടക്കി.
18669 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയം നേടിയത്. ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വം, ഡോ.പി.സരിന് കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായുള്ള മത്സരം, ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം തുടങ്ങിയവയൊക്കെ കൊണ്ട് തന്നെ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായിരുന്നു പാലക്കാട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ബന്ധിപ്പിച്ച് ഏറെ വിവാദമായ ‘ട്രോളി വിവാദം’ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ തന്ത്രങ്ങള്ക്കിടെയാണ് രാഹുലിന്റെ വിജയമെന്നത് പ്രവർത്തകർക്കിടയിൽ ഏറെ ആവേശം ഉണർത്തുന്നുണ്ട്.
അതേ സമയം ബിജെപിക്കുമുള്ള ശക്തമായ തിരിച്ചടിയാണ് രാഹുലിന്റെ ജയം. പാലക്കാട് നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞത് ഏറെ ചർച്ചാവിഷയമായിട്ടുണ്ട്.
Leave a Comment