റാഞ്ചി : ജാർഖണ്ഡിലെ 81 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിൻ്റെ ആദ്യ പാദത്തിൽ 43 ഇടങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നതായി റിപ്പോർട്ട്. 24 കേന്ദ്രങ്ങളിലും രാവിലെ 8 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണൽ രാവിലെ 8.30 ന് ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എടുക്കുന്നത്. ആദ്യ ട്രെൻഡുകൾ രാവിലെ 9.30 ന് തന്നെ എത്തി. 43 ഇടങ്ങളിൽ എൻഡിഎ സഖ്യമാണ് മുന്നിൽ നിൽക്കുന്നത്.
പോസ്റ്റൽ ബാലറ്റ് വോട്ടുകൾ എണ്ണുമ്പോൾ തന്നെ എൻഡിഎയുടെ തേരോട്ടം തന്നെയാണ് കാണാൻ സാധിക്കുക.അതേ സമയം ജെഎംഎം നേതൃത്വത്തിലുള്ള ഇൻഡി മുന്നണി 35 ഇടങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. വൈകിട്ട് നാലോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ കെ രവികുമാർ പറഞ്ഞു.
നവംബർ 13, 20 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ റൗണ്ടിൽ 43 സീറ്റുകളിലേക്കും രണ്ടാം റൗണ്ടിൽ 38 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു.
Post Your Comments