Latest NewsNewsIndia

വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു : യുവാവ് പിടിയിൽ

അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്കു വിളിച്ചാണ് ആക്രമിച്ചത്

ചെന്നൈ: വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി യുവാവ് കുത്തിക്കൊന്നു. ഇയാളെ അതിസാഹസികമായി സ്കൂൾ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു . മല്ലിപട്ടണം സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപിക രമണി(26)യാണ് കൊല്ലപ്പെട്ടത്. ആക്രമിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ച മദൻകുമാറാണ് പിടിയിലായത്.

ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ യുവാവ് അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്കു വിളിച്ചാണ് ആക്രമിച്ചത്. കത്തികൊണ്ട് രമണിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

read also: കീർത്തി സുരേഷ് വിവാഹിതയാകുന്നു: വരൻ കൊച്ചി സ്വദേശി ആന്റണി, പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയം

ഇരുവരും ചിന്നമനൈ ഗ്രാമത്തിൽ നിന്നുള്ളവരാണ്. വിവാഹാഭ്യർഥനയുമായി മദൻകുമാർ രമണിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാൽ, ബന്ധുക്കളിൽ ചിലർ വിവാഹം നടക്കില്ലെന്നും പിൻമാറണമെന്നും മുന്നറിയിപ്പു നൽകി. ഇതിൽ പ്രകോപിതനായാണു സ്കൂളിലെത്തി രമണിയെ കുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button