വിവാഹമോചനം സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നൽകും: റഹ്മാന് പിന്തുണയുമായി പാർത്ഥിപൻ

വേർപിരിയലിനെ സങ്കടത്തോടെയാണ് വീക്ഷിക്കുന്നത്

സം​ഗീതസംവിധായകൻ എ.ആർ റഹ്മാന്റെ വിവാഹമോചന വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. 29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി സൈറയാണ് ആരാധകരെ അറിയിച്ചത്. സ്നേഹമുള്ളപ്പോഴും അടുക്കാനാകാത്ത വിധമുള്ള മാനസിക സംഘർഷങ്ങളെ തുടർന്നാണ് വിവാഹ മോചന തീരുമാനത്തിലെത്തിയതെന്നായിരുന്നു സൈറയുടെ വെളിപ്പെടുത്തൽ.

read also : ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് : എൻഡിഎ സഖ്യത്തിന് ചരിത്ര വിജയം പ്രഖ്യാപിച്ച് എക്സിറ്റ് പോൾ

റഹ്മാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആർ. പാർത്ഥിപൻ. വേർപിരിയലിനെ സങ്കടത്തോടെയാണ് വീക്ഷിക്കുന്നതെങ്കിലും അത് പലപ്പോഴും സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നൽകുമെന്നും വേർപിരിയൽ എല്ലായിപ്പോഴും നഷ്ടത്തിൻ്റേത് മാത്രമായിരിക്കില്ല. മറിച്ച് അതാരു വളർച്ചയുടേയും മാറ്റത്തിന്റെയും തുടക്കമായിരിക്കുമെന്നും പാർത്ഥിപൻ പറയുന്നു.

Share
Leave a Comment