ചെന്നൈ: ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ സംഗീതജ്ഞനാണ് എ.ആർ. റഹ്‌മാൻ. ഓസ്കർ അവാർഡ് ജേതാവായ അദ്ദേഹം, സംഗീത സംവിധായകനായ ആർ.കെ. ശേഖറിന്റെ മകനാണ്. ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ച് റഹ്‌മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ന് കാണുന്ന ജീവിത നിലവാരത്തിലേക്ക് എത്തിയത് ഒരുപാട് ജീവിതദുരിതങ്ങൾ പിന്നിട്ടാണെന്ന് റഹ്‌മാൻ പറയുന്നു.
അച്ഛൻ മരിക്കുമ്പോൾ ഒമ്പതു വയസ് മാത്രമായിരുന്നു തനിക്ക് പ്രായമെന്നും, ഓർക്കാനിഷ്ടപ്പെടാത്ത ഇരുണ്ടകാലഘട്ടമാണ് അതെന്നും അച്ഛന്റെ മരണശേഷമുള്ള കുട്ടിക്കാലത്തെക്കുറിച്ച്, റഹ്‌മാൻ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, തന്റെ കഷ്ടത നിറഞ്ഞ കുട്ടിക്കാലത്തേക്കുറിച്ച് റഹ്‌മാൻ തുറന്നു പറഞ്ഞത്.
എ.ആർ. റഹ്‌മാന്റെ വാക്കുകൾ ഇങ്ങനെ;
‘ഞാൻ ജനിച്ച മതവും സഭയും എന്നെ വീണ്ടും ശിക്ഷിച്ചു, എന്റെ ഭാര്യ ജീവനൊടുക്കിയതും അതിനാൽ’: ടിജെ ജോസഫ്
‘എന്റെ കുട്ടിക്കാലം ഒരിക്കലും സാധാരണപോലെ ആയിരുന്നില്ല. അച്ഛനോടൊപ്പം കൂടുതൽ സമയവും ആശുപത്രിയിലായിരുന്നു. ചികിത്സയൊക്കെയായിട്ട്. പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോൾ മുതൽ ജോലി ചെയ്യുന്നുണ്ട്. കായിക വിനോദങ്ങൾക്കോ മറ്റോ പുറത്തുപോകുന്നതിന് അവകാശമില്ലായിരുന്നു. സംഗീതത്തിനൊപ്പമായിരുന്നു ആ സമയങ്ങൾ ചെലവഴിച്ചിരുന്നത്.’
‘ഒരുപാടു പേർക്ക് ജോലി നൽകിയ നല്ലൊരു മനുഷ്യനായിരുന്നു പിതാവ് ആർ.കെ. ശേഖർ. അദ്ദേഹം മരിച്ചതിനു ശേഷം സ്റ്റുഡിയോയിലേക്ക് പോകുമ്പോൾ, എനിക്ക് അദ്ദേഹത്തേക്കുറിച്ച് നല്ലത് മാത്രമേ ഓർക്കാനുണ്ടായിരുന്നുള്ളൂ. എന്റെ സംഗീതയാത്രയ്ക്കും സംഗീതജ്ഞരോട് പെരുമാറുന്നതിലും, എന്നെ രൂപപ്പെടുത്തിയ ഘടകം അതാണ്.’
Post Your Comments