നവജാതശിശു ഇരുണ്ട നിറത്തിൽ: പിതൃത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്, വിവാഹമോചനം തേടി 30-കാരി

കുഞ്ഞിനെ എടുക്കാൻ യുവാവ് കൂട്ടാക്കിയില്ല

ബീജിംഗ്: നവജാതശിശു ഇരുണ്ട നിറമാണെന്നാരോപിച്ച്‌ പിതൃത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട ഭർത്താവിനെതിരെ വിവാഹമോചന കേസ് നൽകി 30-കാരി. ചൈനയിലാണ് സംഭവം. നവജാതശിശുവിനെ ആദ്യമായി കണ്ടതിന് പിന്നാലെയാണ് ഭർ‌ത്താവ് ആവശ്യം ഉന്നയിച്ചത്. ഭർത്താവിന് തന്നെ വിശ്വാസമില്ലെന്നും വഞ്ചിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി യുവതി വിവാഹമോചനം തേടി.

read also: വീണ്ടും ഡി‌ജിറ്റല്‍ അറസ്റ്റിന് ശ്രമം: തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ പകർത്തി വിദ്യാര്‍ത്ഥി

കുഞ്ഞിനെ എടുക്കാൻ യുവാവ് കൂട്ടാക്കിയില്ല. കുട്ടിയുടെ നിറം കണ്ട് ഞെട്ടിപ്പോയെന്നാണ് ഭാര്യയോട് പറഞ്ഞത്. കുട്ടി എങ്ങനെയാണ് ഇരുണ്ട നിറമായി പോയെന്നും പിതൃത്വ പരിശോധന നടത്തണമെന്നുംയുവാവ് ആവശ്യപ്പെട്ടു. ഭർത്താവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതില്‍ വിഷമം തോന്നിയ യുവതി വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്തു.

ഭർത്താവിന്റെ വിവരമില്ലായ്മയെ കുറിച്ച്‌ പറഞ്ഞുകൊണ്ട് യുവതിക്ക് പിന്തുണ നല്‍കുകയാണ് ഉപയോക്തക്കള്‍. ജനന സമയത്ത് കുട്ടികള്‍ക്ക് നിറവ്യത്യാസമുണ്ടാകുമെന്നും ചിലപ്പോള്‍ ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോള്‍ സ്വാഭാവിക നിറത്തിലേക്ക് എത്തുമെന്നും പറയുന്നു.

Share
Leave a Comment