മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത് : പി രാജീവ്

മുനമ്പത്ത് റീസര്‍വെ നടത്തുമെന്നത് ചിലരുടെ ഭാവനസൃഷ്ടിയാണ്

കൊച്ചി : മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ്. ചര്‍ച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പരിഹാരത്തിലേക്ക് പോകാനാവൂ എന്നും മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുനമ്പത്ത് റീസര്‍വെ നടത്തുമെന്നത് ചിലരുടെ ഭാവനസൃഷ്ടിയാണ്. വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിനെയും മന്ത്രി പരാമർശിച്ചു. സന്ദീപ് ചേരേണ്ടിടത്ത് ചേര്‍ന്നു. സന്ദീപ് വാര്യരുടെ നേതാവ് ഇപ്പോഴും നരേന്ദ്ര മോദി തന്നെയാണെന്നും അതുകൊണ്ടാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് മുന്‍പ് സന്ദീപ് കോണ്‍ഗ്രസില്‍ ചേരാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

Share
Leave a Comment