കോഴിക്കോട് ഹര്‍ത്താലിനിടെ പോലീസും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷം : ആറ് പേർ അറസ്റ്റിൽ

മലയോര, ഗ്രാമീണ മേഖലകളില്‍ ഹർത്താൽ പൂര്‍ണമാണ്

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പോലീസും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷം. കോൺഗ്രസ് പ്രവർത്തകർ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ബസ് തടഞ്ഞ സംഭവത്തിൽ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറ് പേർ അറസ്റ്റിലായി. അതേ സമയം മലയോര, ഗ്രാമീണ മേഖലകളില്‍ ഹർത്താൽ പൂര്‍ണമാണ്. മുക്കത്ത് സമരാനുകൂലികള്‍ കടകള്‍ അടപ്പിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേ സമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേരത്തെ അറിയിച്ചിരുന്നു.

Share
Leave a Comment