കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (നവംബര്‍ 15 ന്) അവധി. അതേസമയം, മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമമാണ്. വൈകീട്ട് 6ന് കല്‍പ്പാത്തിയിലെ 4 ക്ഷേത്രങ്ങളിലെ 6 രഥങ്ങള്‍ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ സംഗമിക്കും. രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയില്‍ പ്രയാണം തുടങ്ങും.
ഏകദേശം ഒരേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമ വീഥിയില്‍ എത്തും 4 മണിയോടെ എല്ലാ തേരുകളും ഗ്രാമ വീഥിയില്‍ ഒരു മിച്ചെത്തും. തേരുമുട്ടിയിലെ ദേവരഥ സംഗമം കാണാന്‍ നിരവധി പേരാണ് കല്‍പ്പാത്തിയിലെത്തുന്നത്.
പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവത്തോടെയാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു.
Leave a Comment