Kerala

;മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് പിണറായി ഇ പി ജയരാജനെ ഒതുക്കുന്നത് ‘-  പി വി അൻവർ

ആത്മകഥ വിവാദമായതോടെ ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ഇ പി വിവാദം വിശ്വാസ്യയോഗ്യമായി തോന്നിയില്ല എന്നാണ് അൻവറിന്റെ അഭിപ്രായം.

ചേലക്കര തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഒരു വലിയ ഗൂഢാലോചനയാണിത്. ഈ തിരഞ്ഞെടുപ്പിൽ അമ്പത് ശതമാനത്തോളം സിപിഐഎം വോട്ട് ചോരും. അതുകൊണ്ട് ജയരാജന്റെ പുസ്തകം ഏൽപ്പിച്ചയാളെ സിപിഐഎം വിലയ്ക്കുവാങ്ങി അൻവറിനെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. ഇതിന് പി ശശിയുടെയും, മുഹമ്മദ് റിയാസിന്റെയും, പിണറായി വിജയന്റെയും അനുവാദം ഉണ്ടാകും. ഇ പി ഒരു സാധുമനുഷ്യനാണെന്നും അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാകാനാണെന്നും പി വി അൻവർ ആരോപിച്ചു.

അതേസമയം, ആത്മകഥാ പ്രസാധനത്തിൽ നിന്ന് ഡിസി ബുക്ക് പിന്മാറി. സാങ്കേതിക പ്രശ്നങ്ങളാൽ പ്രസാധനം നീട്ടിവെച്ചെന്നാണ് ഇവർ പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button