നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ ഒരു ചാനല്‍ പരിപാടിയില്‍ വിളിച്ചുവരുത്തി കൂട്ടമായി മിമിക്രി താരങ്ങള്‍ പരിഹസിച്ച സംഭവത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വിമർശനം നേരിട്ട വ്യക്തിയാണ് മിമിക്രി താരവും നടനുമായ ഏലൂർ ജോർജ്. വർഷങ്ങള്‍ക്കിപ്പുറവും സമൂഹ മാധ്യമങ്ങളിൽ ആ ട്രോൾ വീഡിയോ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഏലൂർ ജോർജ്.
താൻ സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുകയല്ല, പിന്തുണയ്‌ക്കുകയാണ് ചെയ്തതെന്ന് ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന ഒരു പരിപാടിയില്‍ ഏലൂർ ജോർജ് പറഞ്ഞു.
read also: നീലേശ്വരം വെടിക്കെട്ട് അപകടം : എട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി
ജോർജ്ജിന്റെ വാക്കുകൾ ഇങ്ങനെ,
‘ഒരു ചാനലിന്റെ ടോക്ക് ഷോ ആയിരുന്നു. മിമിക്രിക്കാർ എല്ലാവരും അതില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും കൗണ്ടറാണ് അടിച്ചത്. പണ്ഡിറ്റ് അത് വളരെ സീരിയസ് ആയി എടുത്തു. പണ്ഡിറ്റിന്റെ സിനിമയെ പറ്റിയുള്ള വിമർശനമായിരുന്നു അവിടെ നടന്നത്. പണ്ഡിറ്റിനെ ഞാൻ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്.
പരിപാടിയില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കൊച്ച് ചോദിച്ചു, ‘നിങ്ങള്‍ ഇറക്കുന്ന സിനിമകളൊക്കെ വിജയിക്കുമെന്ന് എന്താ ഉറപ്പ്’ എന്ന്. അങ്ങനെ പറയരുത് മോളെ, നാളെ നേരം വെളുക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് ഞാൻ ചോദിച്ചു. പണ്ഡിറ്റിനെ ഞാൻ സപ്പോർട്ട് ചെയ്തു. എന്നാല്‍ അത് നേരെ തിരിഞ്ഞ് മിമിക്രിക്കാർ എല്ലാവരും കൂടി സന്തോഷ് പണ്ഡിറ്റിനെ ആക്രമിക്കുന്നു എന്ന രീതിയില്‍ ആക്കി തീർത്തു. നിന്റെ തന്തയുടെ കാശു കൊണ്ടാണോ ഞാൻ പടമെടുത്തത് എന്ന് ഞങ്ങളോട് ചോദിച്ചു. തൊട്ടടുത്ത് ഇരിക്കുന്നത് ഞാനാണ്. പിന്നെ ട്രോളോട് ട്രോള്. പിന്നെ സന്തോഷ് പണ്ഡിറ്റിനെ നേരിട്ട് കണ്ടിട്ടില്ല’- ഏലൂർ ജോർജ് പറഞ്ഞു.
Leave a Comment