ന്യൂദല്‍ഹി : ദല്‍ഹിയില്‍ വായുമലിനീകരണ തോത് വർധിക്കുന്നത് കനത്ത ആശങ്കകൾ സൃഷ്ടിക്കുന്നു. ആശുപത്രികളിൽ കണ്ണുനീറ്റലും ശ്വാസതടസ്സവും ചുമയും ആയി നിരവധി പേരാണ് പ്രവേശിക്കുന്നത്.
ശ്വാസകോശ രോഗികളുടെ തിരക്കാണ് തലസ്ഥാനത്തെ ആശുപത്രികളിൽ കാണാനാകുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നോയിഡ ,ഗാസിയാബാദ് , ഗുരുഗ്രാം എന്നിവിടങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ ആഴ്ചകളില്‍ 300 കടന്ന വായുനിലവാര സൂചിക ദീപാവലിക്ക് ശേഷം 400 മുതല്‍ 500 വരെയത്തിയ സ്ഥിതിയാണ്.
പ്രതിദിനം വായു മലിനീകരണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴ ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വായു മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ദല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
പഞ്ചാബിലും ഹരിയാനയിലുമടക്കം വൈക്കോൽ കൂനകൾ കത്തിക്കുന്നതാണ് സമീപത്തെ ദൽഹിയിൽ വായു മലിനീകരണ തോത് വർധിക്കാൻ പ്രധാന കാരണമായി വിലയിരുത്തുന്നത്.
Post Your Comments