Kerala

കള്ളപ്പണ ആരോപണം :  രാഹുല്‍ പറയുന്നത് കള്ളമെന്ന് തെളിഞ്ഞതായി എം വി ഗോവിന്ദന്‍

രാഹുലിനെ ഉള്‍പ്പെടെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു

പാലക്കാട് : കള്ളപ്പണ വിഷയത്തില്‍ രാഹുല്‍ പറയുന്നത് കള്ളമെന്നു തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുമ്പളങ്ങ കട്ടവന്റെ തലയില്‍ നര എന്നു പറഞ്ഞപ്പോള്‍ നര തപ്പിനോക്കിയവനെ പോലെയാണ് സംഭവം ഉണ്ടായപ്പോള്‍ കോഴിക്കോട്ടു നിന്ന് ലൈവ് ഇട്ടത്. രാഹുലിനെ ഉള്‍പ്പെടെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പണം കൊണ്ടുവന്നു എന്നുറപ്പാണ്. ഇത് എവിടേക്ക് കൊണ്ടുപോയി എന്നു കണ്ടെത്തണം. പണം എത്തിച്ചതില്‍ ശക്തമായ അന്തർധാര നിലനില്‍ക്കുന്നു. ആരാണ് ബാഗുമായി വന്ന ഫെനി. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. എന്തോ മറയ്ക്കാന്‍ ഉണ്ടായി എന്നുറപ്പാണ്. അതിനാലാണ് പ്രകോപനപരമായ നിലപാട് സ്വീകരിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.

കൂടാതെ പോലീസിന് അവരുടേതായ നിലപാടുണ്ട്. പോലീസ് ഫലപ്രദമായി വിഷയം കൈകാര്യം ചെയ്യണമെന്ന ആവശ്യമാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

കൂടാതെ എന്താണ് പ്രതിപക്ഷ നേതാവ് മിണ്ടാത്തത്. എന്താണ് കേസ് കൊടുക്കാത്തത്. പ്രതിപക്ഷനേതാവ് പത്രസമ്മേളനം മതിയാക്കി പോയി. കള്ളപ്പണം പിടിക്കാന്‍ ഒരിക്കലും അനുവദിക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്. അതാണ് നുണ പരിശോധന നടത്തണം എന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button