ന്യൂദൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് നീങ്ങുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
” അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എന്റെ സുഹൃത്ത് ഡൊണൾഡ് ട്രംപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യ-യുഎസ് നയതന്ത്രബന്ധവും പങ്കാളിത്തവും പുതുക്കാനും ശക്തിപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ ഉന്നമനത്തിനും, ആഗോള സമാധാനത്തിനും, സുസ്ഥിരതയ്‌ക്കുമായി ഒരുമിച്ച് പ്രവർത്തിക്കാം.”- പ്രധാനമന്ത്രി കുറിച്ചു.
അതേ സമയം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്വിങ് സ്റ്റേറ്റുകൾ അടക്കം അധിപത്യമുറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ്. ഇലക്ടറൽ വോട്ടുകളിൽ 267 വോട്ടുകളാണ് ഇതുവരെ ട്രംപ് നേടിയത്.
Post Your Comments