International

യുദ്ധം ചെയ്യാൻ റഷ്യയ്ക്ക് സൈനിക സഹായം : ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്

രണ്ട് വര്‍ഷത്തിലേറെയായി റഷ്യ അയല്‍രാജ്യമായ യുക്രൈനുമായി യുദ്ധത്തിലാണ്

വാഷിങ്ടണ്‍ : റഷ്യയ്ക്ക് സൈനിക സഹായം നൽകിയെന്ന ആരോപണത്തിൽ വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്ക
ഉപരോധം ഏര്‍പ്പെടുത്തി.

ഇന്ത്യ , ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസ് പ്രധാനമായും ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിൽ 19 ഇന്ത്യന്‍ കമ്പനികൾ ഉൾപ്പെടുന്നുണ്ട്.

രണ്ട് വര്‍ഷത്തിലേറെയായി റഷ്യ അയല്‍രാജ്യമായ യുക്രൈനുമായി യുദ്ധത്തിലാണ്. ഈ സാഹചര്യത്തിൽ റഷ്യക്ക് പ്രതിരോധത്തിനായി അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ആവശ്യമാണ്. ഇവ നല്‍കിയതിനാണ് ഇത്രയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തിയതെന്ന് യുഎസ് ട്രഷറി വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

കൂടാതെ യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നല്‍കുന്നവര്‍ക്കെതിരെ ലോകവ്യാപകമായി തങ്ങളും സഖ്യകക്ഷികളും നടപടിയെടുക്കുന്നത് തുടരുമെന്നും യുഎസ് പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button