Kerala

പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു

മുഹമ്മദ് സോലികിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കില്‍ പെട്ടത്

തിരുവല്ല : പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിലെ ബെയ്‌ലി പാലത്തിനു സമീപം മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സോലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്.

അതേ സമയം രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.  മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സിഎംഐ സ്‌കൂളിന് സമീപത്തുള്ള കടവില്‍ നിന്നാണ് സോലികിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്മലിന്റെത് ഒന്നരമണ്ഡപം കടവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ താഴെയുള്ള കൊളശ്ശേരി കടവില്‍ നിന്നും കണ്ടെടുത്തു.

അടൂര്‍ ഫയര്‍ ഫോഴ്‌സ് ആണ് ഇരു മൃതദേഹങ്ങളും കരയ്‌ക്കെടുത്തത്.
രക്ഷിതാക്കള്‍ ഉള്‍പ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബെയ്ലി പാലത്തിനടുത്തുള്ള മണ്ഡപം കടവില്‍ ഇറങ്ങിയതായിരുന്നു ഇവര്‍.

ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ സംഘാംഗങ്ങളെ നാട്ടുകാര്‍ ആദ്യം മടക്കിയയച്ചു. തുടര്‍ന്ന് സമീപത്തായുള്ള മറ്റൊരു ഭാഗത്ത് ഇവര്‍ ഇറങ്ങുകയായിരുന്നു. മുഹമ്മദ് സോലികിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കില്‍ പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button