Saudi ArabiaGulf

‘ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ’ ! യൂസഫലിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ 

ഇന്ത്യ – സൗദി വാണിജ്യ ബന്ധം ശക്തമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും പീയുഷ് ഗോയൽ പറഞ്ഞു

റിയാദ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പ്രവർത്തക മികവിനെ അഭിനന്ദിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. സൗദിയിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം യൂസഫലിയെ പ്രശംസിച്ചത്.

യൂസഫലിയെ ‘ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.  ഇന്ത്യ-സൗദി വാണിജ്യ ബന്ധം ശക്തമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും പീയുഷ് ഗോയൽ പറഞ്ഞു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയത്. അതേ സമയം അടുത്ത രണ്ട് വർഷത്തിനകം സൗദിയിൽ നൂറ് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ പതിനായിരം സൗദി സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button