Kerala

ഹൈക്കോടതിയിൽ ​അഞ്ച് പുതിയ അഡീഷണൽ ജഡ്ജിമാരെ നിയമിച്ചു

കൊച്ചി: ഹൈക്കോടതിയിൽ അഞ്ച് പുതിയ അഡീഷണൽ ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെയാണ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിമാരായി നിയമിച്ചത്.  ഇന്ന് (ബുധനാഴ്ച) അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാർ, വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാർ, കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി എസ്. മുരളീകൃഷ്ണ, ഹൈക്കോടതി രജിസ്ട്രാറാ (ഡിസ്ട്രിക്ട് ജുഡീഷ്യറി) യിരുന്ന ജോബിൻ സെബാസ്റ്റ്യൻ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി പി.വി. ബാലകൃഷ്ണൻ എന്നിവരെയാണ് അഡീഷണൽ ജഡ്‌ജിമാരായി നിയമിച്ചിരിക്കുന്നത്. ഇതോടെ ഹൈക്കോടതിയിൽ ജഡ്‌ജിമാരുടെ എണ്ണം 45 ആകും. 47 പേരാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button