Kerala

കൂറ്റനാട് സംഘർഷം: കസ്റ്റഡിയിലുള്ള പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെത്തിയത് മാരകായുധങ്ങള്‍

കൂറ്റനാട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെത്തിയ മാരകായുധങ്ങൾ കണ്ടു ഞെട്ടി പൊലീസ്. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ എതിരാളികളെ വകവരുത്താന്‍ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് പിടിച്ചെടുത്തത്.

തൃത്താല ഉപജില്ല കലോത്സവത്തിനിടെയാണ് ആ​ദ്യ സംഘർഷമുണ്ടായത്. പിന്നീട് ഒത്തുതീർപ്പിനുള്ള ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിലാണ് വിദ്യാർത്ഥികൾ മാരകായുധങ്ങളുമായി വന്നത്. ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റിരുന്നു. കലോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.കൂർത്ത മുനയുള്ള, പിടിഭാഗത്ത് പേപ്പർ ടാപ്പ് ചുറ്റിയ സ്റ്റീൽ നിർമ്മിത ആയുധം, ഗുണ്ടാ സംഘങ്ങൾ തലയ്ക്കടിക്കാൻ ഉപയോഗിക്കുന്ന മടക്കി വെക്കാൻ സാധിക്കുന്നതും അഗ്രഭാഗത്ത് സ്റ്റീൽ ഉണ്ടായോട് കൂടിയതുമായ മറ്റൊരു ആയുധം, മൂ൪ച്ചയുള്ള കത്തി തുടങ്ങിയവയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.

ക്വട്ടേഷൻ സംഘങ്ങളെ വെല്ലും വിധമായിരുന്നു വെല്ലുവിളിയും, ക്രൂര മ൪ദനവും.വിദ്യാര്‍ഥി സംഘ4ര്‍ഷത്തില്‍ വയറിന് കുത്തേറ്റ മേഴത്തൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആശുപത്രിയില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button