KeralaLatest NewsNews

‘വീട്ടുകാര്‍ക്കെന്നെ വേണ്ട, തൊപ്പി മരിച്ചു, എന്റെ മുന്നില്‍ വേറെ വഴിയില്ല’: മുടി മുറിച്ച്‌ നിഹാദ്

തൊപ്പി എന്ന കഥാപാത്രം താൻ അവസാനിപ്പിക്കുകയാണ്

തൊപ്പി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയനാണ് നിഹാദ്. പിറന്നാള്‍ ദിനത്തില്‍ നിഹാദ് പങ്കുവച്ച വിഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

തൊപ്പി എന്ന കഥാപാത്രം താൻ അവസാനിപ്പിക്കുകയാണ് എന്നാണ് യൂട്യൂബ് ലൈവിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി താൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സന്തോഷം കിട്ടാൻ ഇതല്ലാതെ തന്റെ മുന്നില്‍ മാർഗമില്ലെന്നും പറഞ്ഞുകൊണ്ട് തൊപ്പിയുടെ ഐഡന്റിറ്റിയായി മാറിയ നീണ്ട മുടി നിഹാദ് മുറിച്ചു.

READ ALSO: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സിയയെ വിഷം നല്‍കി കൊലപ്പെടുത്തിയത് നാല് യുവാക്കള്‍: ആരോപണം ഉന്നയിച്ച് അമ്മ

കയ്യിലൊരു ബലൂണും ചെറിയ മെഴുകുതിരി കത്തിച്ച കപ്പ് കേക്കുമായാണ് നിഹാദ് ലൈവില്‍ എത്തിയത്. ‘ഇന്നെൻ്റെ പിറന്നാളായിട്ട് രാവിലെ മുതല്‍ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു, ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു… ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോള്‍ ലൈവിട്ടതാണ്. ലൈവ് വരാനാണെങ്കില്‍ എന്നും വരാമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എൻ്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേള്‍ക്കുമ്പോള്‍ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണ്. – നിഹാദ് പറഞ്ഞു.

‘അവസാനം ലൈവ് വന്നിട്ട് വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് പോയത് ഓർക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതില്‍ കൊട്ടിയടയ്ക്കുകയാണ്. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. ജീവിതത്തില്‍ അത്രയും വിഷമിച്ച ഒരു ദിവസമുണ്ടായിട്ടില്ല. അതിനു ശേഷം ഞാൻ ഇങ്ങനെയാണ്. എല്ലാം അവസാനിപ്പിക്കാൻ സമയമായി. എനിക്ക് മടുത്തു. എനിക്കാരുമില്ല.. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എൻ്റെ അവസ്ഥ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കുക എന്നറിയില്ല. എനിക്ക് മുന്നിലുള്ള അവസാന വഴി ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഒഴിയുകയാണ്. ഞാൻ എന്നിലേക്ക് തിരിച്ച്‌ പോവുകയാണ് ഇനി എനിക്ക് സന്തോഷമായിരിക്കാനുള്ള ഏക വഴി. നിങ്ങള്‍ക്കെല്ലാം ഞാനൊരു കോമാളി. ആളുകള്‍ എന്തെങ്കിലും കരുതട്ടേ. സ്വന്തം കുടുംബം അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ്.’- നിഹാദ് പറഞ്ഞു.

എൻ്റെ ജീവിതം ഇങ്ങനെയാകുമെന്ന് ഞാൻ വിചാരിച്ചില്ല. തൊപ്പി മരിച്ചു, ഇനി നിഹാദായി കാണാം. സാധാരണക്കാരനായ വ്യക്തിയായി ഇനി കാണാം. ഇനി തന്നെ കാണാനാകുമോ എന്ന് അറിയില്ലെന്നും നിഹാദ് പറഞ്ഞു.

മുടി മുറിക്കാന്‍ നിര്‍ദേശിച്ചവരോട് അത് പരിഹാരമല്ല എന്നായിരുന്നു ആദ്യത്തെ മറുപടി. ഒന്നര കൊല്ലത്തെ കഷ്ടപ്പാടാണ് എന്ന് പറഞ്ഞ ശേഷം നിഹാസ് മുടി മുറിക്കുകയായിരുന്നു. അതിനിടെ നിഹാദ് കരയുന്നതും വിഡിയോയില്‍ കാണാം.

തൊപ്പി എന്ന കഥാപാത്രത്തെ അവസാനിപ്പിച്ചാല്‍ വീട്ടില്‍ കയറ്റുമോ എന്ന ഒരു ഫോളോവറുടെ ചോദ്യത്തിനു വീട്ടില്‍ കയറ്റാൻ 90 ശതമാനം സാധ്യതയുണ്ടെന്നും. താൻ എല്ലാം ശ്രമിച്ചുനോക്കുകയാണ് എന്നും നിഹാദ് മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button