ദമ്പതികൾ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടയം: ദമ്പതികൾ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കടനാട് കണംകൊമ്പില്‍ റോയ് (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി: ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി: സരിന് പിന്തുണ പ്രഖ്യാപിച്ചു

ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. താൻ മരിക്കാൻ പോകുകയാണെന്നു റോയ് സഹോദരനെ വിളിച്ചു അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇടുക്കിയിലുള്ള സഹോദരൻ അയല്‍ വീട്ടില്‍ വിളിച്ച്‌ റോയിയുടെ വീട്ടില്‍ നോക്കാൻ പറഞ്ഞു. തുടർന്നു നടത്തിയ പരിശോധനയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‌

Share
Leave a Comment