Kerala

‘ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ച്’; ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തനെ ജോലിയില്‍ നിന്ന് പിരിച്ചു വിടും. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടി വി പ്രശാന്തനെതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അനുമതി ചോദിക്കണോ എന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് പ്രശാന്തന്റെ മൊഴി. കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന്‍ ഉന്നത തല സംഘത്തിനും മൊഴി നല്‍കി. ടി വി പ്രശാന്തന്റെ സാമ്പത്തിക വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രശാന്തനെ സംരക്ഷിച്ചിട്ടില്ലെന്നും ടി വി പ്രശാന്തനെതിരായ പരാതിയില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കാലതാമസം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണത്തിന് ആവശ്യമായ സമയമാണ് എടുത്തത്. ടിവി പ്രശാന്തനെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിനും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഉപയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button