ന്യൂഡല്‍ഹി: യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശി സോണി(19) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ കാമുകൻ സലീം, ഒരു സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ നംഗ്ലോയിലാണ് കൊലപാതകം.
ഇൻസ്റ്റഗ്രാമില്‍ 6000-ത്തിലധികം ഫോളോവേഴ്സുണ്ടായിരുന്നു സോണിയ്ക്ക്. തന്റേയും കാമുകൻ സഞ്ജു എന്ന സലീമിന്റേയും ചിത്രങ്ങൾ അവർ പലപ്പോഴും പങ്കുവെച്ചിരുന്നു.
read also: അരവിന്ദ് കെജരിവാളിനെ ഗുണ്ടകള്‍ ആക്രമിച്ചു: ബിജെപിയ്‌ക്കെതിരെ ആരോപണവുമായി എഎപി
ഏഴുമാസം ഗർഭിണിയായ സോണി സലീമിനോട് തന്നെ വിവാഹംകഴിക്കണമെന്ന് പറഞ്ഞ് നിർബന്ധിച്ചു. എന്നാല്‍, വിവാഹത്തിന് താത്പര്യമില്ലാതിരുന്ന സലീം യുവതിയോട് ഗർഭഛിദ്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍നിന്ന് സാധനങ്ങളുമെടുത്ത് യുവതി സലീമിനെ കാണാൻ പോയിരുന്നു. ഇവിടെ വെച്ച് യുവതിയെ സലീമും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.
Leave a Comment