Latest NewsKeralaNews

തെറ്റായ നിലപാടിനൊപ്പം പാര്‍ട്ടി നില്‍ക്കില്ല: എംവി ഗോവിന്ദൻ

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവീന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരേ പാർട്ടി തലത്തില്‍ നടപടി ഉണ്ടാവുമെന്നും അദ്ദേഹം സൂചന നല്‍കി

ആഭ്യന്തര വിഷയമായതിനാല്‍ സംഘടനയ്ക്കുളളില്‍ ആലോചിക്കും. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

read also: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന

‘എഡിഎം ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് കൃത്യമായ ധാരണയുണ്ട്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടി. ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാർട്ടി നില്‍ക്കില്ല. തെറ്റായ രീതി ഉണ്ടായാല്‍ അന്വേഷിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കും. ദിവ്യ ജനപ്രതിനിധിയാണെന്നത് കൊണ്ട് ദിവ്യയ്ക്കെതിരേ പോലീസ് ഉള്‍പ്പെടെ നടപടി സ്വീകരിച്ച ഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ ഒഴിവാക്കണമെന്ന് പാർട്ടി ജില്ലാകമ്മിറ്റി തീരുമാനിക്കുകയായിരുന്നു, അതുപോലെ ഒഴിവാക്കി’ – എംവി ഗോവിന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button