Latest NewsIndiaNews

റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകാരനായ യുവാവ് കാറിനുള്ളില്‍ വെന്തുമരിച്ച് നിലയില്‍: കൊലപാതകമെന്ന് സ്ഥിരീകരണം

ഗ്രേറ്റര്‍ നോയിഡ: 28കാരന്‍ കാറില്‍ വെന്തുമരിച്ച നിലയില്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡയില്‍ ഫോര്‍ച്യൂണര്‍ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗാസിയാബാദിലെ നെഹ്റു നഗറില്‍ താമസിക്കുന്ന സഞ്ജയ് യാദവ് (28) ആണ് മരിച്ചത്. കാര്‍ കത്തുന്നത് കണ്ട് എത്തിയ നാട്ടുകാര്‍, യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ പൂര്‍ണമായും കത്തിക്കരിച്ച നിലയിലാണ്.

ഉച്ചയ്ക്ക് 2.30 ന് ശേഷം സഞ്ജയ് യാദവിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഞ്ജയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ കാണാനുമില്ല. സഞ്ജയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതാവാമെന്ന് ബന്ധുക്കള്‍ പറയുന്നു. സഞ്ജയ് അഞ്ച് ലക്ഷം കടമായി നല്‍കിയിരുന്നു. അത് തിരിച്ച് നല്‍കാതിരിക്കാന്‍ കൊലപ്പെടുത്തിയതാവാമെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ട്.

അതേസമയം മോഷണ ശ്രമത്തിനിടെ പ്രതികള്‍ക്ക് പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button