KeralaLatest NewsNews

മൂന്ന് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിൽ കഞ്ചാവ്: എക്സൈസിനെ കണ്ടതോടെ ഭര്‍ത്താവ് രക്ഷപ്പെട്ടു, ഭാര്യ കസ്റ്റഡിയില്‍

പാലക്കാട് സ്വദേശിയാണ് ഭുവനേശ്വരി

തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച ചാമ്പപുര എന്ന സ്ഥലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 20 കിലോയോളം കഞ്ചാവ്. വീട്ടിലെ കിടപ്പുമുറിയില്‍ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

read also: ദന ചുഴലിക്കാറ്റ്: വിമാനത്താവളം അടച്ചിടും

ആര്യനാട് പറണ്ടോട് സ്വദേശികളായ മനോജ്, ഭാര്യയായ ഭുവനേശ്വരി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. എക്സൈസ് സംഘം എത്തിയതോടെ മനോജ് ഓടിരക്ഷപ്പെട്ടു. ഭുവനേശ്വരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശിയാണ് ഭുവനേശ്വരി

ആലപ്പുഴയിലെ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്. രണ്ട് മാസമായി ഇവർ മഞ്ചയില്‍ വീട് വാടകയ്ക്ക് എടുത്ത് കഴിയുകയായിരുന്നു. ഇവർ വീടിന് പുറത്തൊന്നും ഇറങ്ങാറുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button