Latest NewsKeralaNewsGulfQatar

വാഹനാപകടം: ഖത്തറില്‍ 5 വയസുള്ള മലയാളി ബാലൻ മരിച്ചു

പോഡാർ സ്കൂള്‍ വിദ്യാർത്ഥിയാണ്.

ദോഹ: വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്.

ഖത്തർ ബർവാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിർവശത്തുള്ള പാർക്കില്‍ കളിച്ച്‌ മടങ്ങി വരുന്നതിനിടെ കുട്ടിയെ ഒരു മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പോഡാർ സ്കൂള്‍ വിദ്യാർത്ഥിയാണ്.

read also: വെള്ളറടയില്‍ കരടി ഇറങ്ങി: പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പിതാവ് രഞ്ജു കൃഷ്ണൻ ഐ.ടി മേഖലയിലും, മാതാവ് മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആര്യനാണ് സഹോദരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button