Latest NewsKeralaNews

പി.പി ദിവ്യയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപ വീഡിയോ; ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. പിപി ദിവ്യക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ ആള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നാണ് ഭര്‍ത്താവിന്റെ പരാതി. കണ്ണപുരം സ്റ്റേഷനിലാണ് ഭര്‍ത്താവ് പരാതി നല്‍കിയിട്ടുള്ളത്.

Read Also: ഏഴ് ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു

അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പിപി ദിവ്യയുടെ ആരോപണങ്ങള്‍ തള്ളി കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ രംഗത്തെത്തി. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താന്‍ പരാതിയില്‍ പറഞ്ഞിട്ടില്ല. എഡിഎം മുതല്‍ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് താന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലന്‍സിന് നല്‍കിയ പരാതി എഡിഎം മരിക്കുന്നതിന് മുന്‍പേ കൊടുത്തതാണ്. എഡിഎം എന്നോട് കൈക്കൂലി വാങ്ങുകയോ ബാലകൃഷ്ണന്‍, സുകുമാരന്‍ എന്നിവരോട് എഡിഎം കൈക്കൂലി സ്വീകരിച്ചതായോ താന്‍ സംശയിക്കുന്നില്ലെന്നും ഗംഗാധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button