കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഹൈക്കോടതി 23ന് വിധി പറയും.
നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ള മൃതദേഹം അതുവരെ അവിടെ സൂക്ഷിക്കും.
Read Also: കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി; മരിച്ചത് നീറ്റ് പരിശീലനത്തിനെത്തിയ 20കാരന്‍
മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് വിധി ഈ മാസം 23ന് പറയുമെന്ന് വ്യക്തമാക്കിയത്. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ആശ കോടതിയെ സമീപിച്ചത്.
മകന്‍ എം.എല്‍.സജീവനും മറ്റൊരു മകളായ സുജാതയും മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കാന്‍ തീരുമാനിച്ചതിന് എതിരെ ആയിരുന്നു ഇത്. ഇക്കാര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജിനോട് ഹിയറിംഗ് നടത്തി തീരുമാനം അറിയിക്കാന്‍ ജസ്റ്റീസ് വി.ജി.അരുണ്‍ നിര്‍ദേശിച്ചു.
എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഹിയറിംഗ് നടത്തിയത് എന്നു ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments