
പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം അറിയിച്ചതായി സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി. അഖില്‍ അറിയിച്ചു. കേസില്‍ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖില്‍ പറഞ്ഞു.
നവീൻ ബാബുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാൻ കണ്ണൂർ കളക്ടർ താത്പര്യമറിയിച്ചിരുന്നു. പക്ഷേ, കുടുംബം അതിനോട് വിയോജിച്ചു. ഇതേത്തുടർന്നാണ് പത്തനംതിട്ട സബ് കളക്ടർ വഴി കുടുംബത്തിന് കത്ത് കൈമാറിയത്. ഈ കത്തില്‍ ഔദ്യോഗികമായ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
read also: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുൻ ആരോഗ്യമന്ത്രിയ്ക്ക് ജാമ്യം
നവീന്റെ അന്ത്യകർമങ്ങള്‍ കഴിയുന്നതു വരെ താൻ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വന്നു നില്‍ക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ല. നവീന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തന്റെ തോളോടു തോള്‍ നിന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി തനിക്കറിയാവുന്ന നവീൻ എന്നും കുടുംബത്തിന് നല്‍കിയ കത്തില്‍ കളക്ടർ അരുണ്‍ കെ. വിജയൻ പറഞ്ഞു.
Post Your Comments