ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 – 26 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു.ഷോളി കുമ്പിളുവേലി ആണ് പി. ആർ. ഒ. ബിനോയ് സെബാസ്റ്റ്യൻ (ഡാളസ്), ആസാദ് ജയൻ (കാനഡ), സജു വർഗീസ് (ഫിലാഡൽഫിയ), രേഷ്‌മ രഞ്ജൻ (ഡാളസ്) എന്നിവരാണ് ഫോമാ ന്യൂസ് ടീമിലെ മറ്റ് അംഗങ്ങൾ. ഫോമയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും നാട്ടിലുമുള്ള മലയാളികളിൽ എത്തിക്കുക എന്നതാണ് ടീമിന്റെ മുഖ്യ ലക്ഷ്യം. കൂടാതെ സോഷ്യൽ മീഡിയിലെ ഫോമയുടെ ഇടപെടലുകൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യും.
read also: പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ഷോളി കുമ്പിളുവേലി,മാതൃഭൂമി ടി.വി യുടെ റിപ്പോർട്ടറാണ്. ഇൻഡ്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക്, ന്യൂജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ആണ് ഇദ്ദേഹം.ഫോമാ എംപയർ റീജിയൻ ആർ.വി. പി, നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയാണ്.
“മലയാളി” പത്രത്തിന്റെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച ബിനോയ് സെബാസ്റ്റ്യൻ, മലയാളത്തിലെ നിരവധി പ്രസിദ്ധീകരങ്ങളിൽ സ്‌ഥിരമായി എഴുതാറുണ്ട്.ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ആസാദ് ജയന്‍, 6 വര്‍ഷം മനോരമ ന്യൂസില്‍ തിരുവനന്തപുരം, ഡല്‍ഹി എന്നീ ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും, മെയിന്‍ ഡെസ്‌കില്‍ പ്രൊഡ്യൂസറായും സേവനം അനുഷ്ടിച്ചുണ്ട്. നിരവധി ടെലിവിഷന്‍ ലൈവ് ഷോകളും, ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഫിലിം മേക്കിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷനും, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ അഡ്വാന്‍സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. കാനഡയിലെ ഏഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്കിൽ 5 വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ കാനഡയിലെ എംസി ന്യൂസ്, നോർത്ത് അമേരിക്കയിലെ ആദ്യ മലയാളി എത്‌നിക് റേഡിയോ ആയ CIAL FM 90.9 എന്നീ സ്ഥാപനങ്ങളുടെ ഡിറക്ടറും, “കാൻ മലയാളി” പത്രത്തിന്റെ മാനേജിങ് എഡിറ്ററുമാണ്.
കാൽനൂറ്റാണ്ടിലധികമായി ഫിലഡൽഫിയായിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കിടയിൽ തിരക്കുള്ള വീഡിയോഗ്രാഫറായി പ്രവർത്തിക്കുന്ന, ‘ലെൻസ്മാൻ’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന സജു വർഗീസ്,രാജീവ് അഞ്ചൽ തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. രണ്ട് ഷോർട്ട് ഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. പെൻസിൽവാനിയ സ്റ്റേറ്റിലെ ആദ്യ സൗത്ത് ഇന്ത്യൻ ഓൺലൈൻ പത്രമായ “മലയാളി മനസ്സിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഫോമാ സുവനീയറിൻ്റെ എഡിറ്റോറിയൽ കമ്മറ്റി അംഗവുമാണ് സജു വർഗീസ്.
ഫോമാ വിമൻസ് ഫോറം സെക്രട്ടറിയായി കഴിഞ്ഞ രണ്ടു വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച രേഷ്‌മ രഞ്ജൻ, അറിയപ്പെടുന്ന എഴുത്തുകാരികൂടിയാണ്. നിരവധി പുസ്തകങ്ങൾ രചിച്ചു. കേരള അസോസിയേഷൻ ഓഫ് കൊളറാഡോ (കെ. എ.ഒ.സി) യിലൂടെ ഫോമയിൽ പ്രവർത്തനം ആരംഭിച്ച രേഷ്മ, സംഘടനയുടെ മാഗസിൻ എഡിറ്ററായും നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. 2020-2022 വർഷത്തെ ന്യൂസ് ടീമിലും രേഷ്മ സേവനം ചെയ്തിട്ടുണ്ട്. മികച്ച ഒരു അദ്ധ്യാപികകൂടിയാണ്.
പുതിയ ഫോമ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ അറിയിച്ചു. പി.ആർ .ഒ ഷോളി കുമ്പിളുവേലിയും, ന്യൂസ് ടീമിലെ അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ, ആസാദ് ജയൻ, സജു വര്ഗീസ്, രേഷ്മ രഞ്ജൻ ഇവർ എല്ലാവരും തന്നെ തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണെന്നും ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമയുടെ പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ പുതിയ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്‌ണൻ എന്നിവർ പറഞ്ഞു.
Post Your Comments