KeralaLatest NewsNews

കണ്ണൂർ ADMൻ്റെ ആത്മഹത്യ: പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി

ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അഡ്വ. കെ കെ രത്‌നകുമാരിയെ തീരുമാനിച്ചു.

കണ്ണൂർ: ADMൻ്റെ ആത്മഹത്യയിൽ പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകുന്നതിന്റെ ഭാഗമായി കണ്ണൂർ കളക്ട്രേറ്റിൽ ചേർന്ന യാത്ര അയപ്പ് യോഗത്തിൽ പങ്കെടുത്തുകൊണ്ട് പി.പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെ നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

read also: കൈക്കൂലി നല്കി ലൈസൻസ് സംഘടിപ്പിച്ച വിവരം മുഖ്യമന്ത്രിയെ അറിയിച്ച പ്രശാന്തൻ ബിസിനസ് നടത്താൻകഴിയാത്ത മണ്ടനല്ലേ? കുറിപ്പ്

സംഭവത്തിൽ ദിവ്യക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയതിനാലാണ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അഡ്വ. കെ കെ രത്‌നകുമാരിയെ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button