Latest NewsKeralaNews

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്, ഇനി സിപിഎമ്മിന്റെ കൂടെയെന്ന് പ്രഖ്യാപിച്ച് യുവനേതാവ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി.

Read Also: സരിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ്; ‘ആസൂത്രിതം’, സരിന്‍ ഒരു മാസത്തിലേറെയായി സിപിഎമ്മുമായി ചര്‍ച്ചയിലെന്ന് നേതൃത്വം

ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നടപടിക്ക് പിന്നാലെയാണ് സരിന്‍ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാല്‍ പാലക്കാട് മത്സരിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാല്‍ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അന്‍വറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതല്‍ ആളുകള്‍ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിന്‍ പറഞ്ഞു.

പി സരിനെ പിന്തുണക്കാന്‍ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിനോട് ഇടഞ്ഞ സരിന്‍ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയാണ് സരിന്‍ രംഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button