KeralaLatest NewsNews

കോട്ടയത്ത് മൂന്നംഗ കുടുംബം മരിച്ച നിലയില്‍ : മൃതദേഹം നിലത്ത് ചോരവാർന്ന നിലയിൽ

മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം

കോട്ടയം: കാഞ്ഞിരപ്പിള്ളിയിലെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍. ചിറഭാഗം പൂന്തോട്ടത്തില്‍ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (55), മകൻ ശ്യാംനാഥ് (31) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സോമനാഥൻ നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങള്‍ ഡൈനിങ് ഹാളില്‍ നിലത്ത് ചോരവാർന്ന നിലയിലായിരുന്നു. അടുത്ത മുറിയില്‍ മകൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.

read also: കണ്ണൂർ ADMൻ്റെ ആത്മഹത്യ: പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി

മാതാപിതാക്കളെ വാക്കത്തി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയം.റിട്ടയേഡ് എഎസ്‌ഐ ആണ് മരിച്ച സോമനാഥൻ. മകൻ ശ്യാംനാഥ് സിവില്‍ സപ്ലൈസ് ജീവനക്കാരനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button