
കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജറാക്കാമെന്ന് വാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ബർത്തക്കല്ല് സ്വദേശി സച്ചിത റൈയുടെ ജാമ്യാപേക്ഷ കാസർകോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയത്.
കുമ്പള സ്വദേശിനിയാണ് പരാതി നൽകിയത്. മഞ്ചേശ്വരം സ്‌കൂള്‍ അദ്ധ്യാപികയാണ് സച്ചിത റൈ. ‘താനൊരു അദ്ധ്യാപികയല്ലേ തന്നെ വിശ്വസിക്കാമെന്ന്’ പറഞ്ഞായിരുന്നു ഇവർ ജോലി വാഗ്ദാനം നല്‍കിയത്. ഇത് വിശ്വസിച്ച് പല തവണകളായാണ് പണം നല്‍കിയതെന്ന് പരാതിക്കാരി വ്യക്തമാക്കി.
Post Your Comments