ആലപ്പുഴ: തോട്ടപ്പള്ളിയില്‍ നൂറ് മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. വൈകുന്നേരം നാലു മണിയോടെ ഉള്‍വലിഞ്ഞ കടൽ മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഈ സ്ഥിതി തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഇന്നലെ ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു. കടല്‍ ഉള്‍വലിഞ്ഞത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമാവാമെന്നാണ് കരുതുന്നത്.
read also: പി.ഡി.പി ചെയർമാൻ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി: വെന്റിലേറ്ററില്‍ നിന്ന് മാറ്റി
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Post Your Comments