KeralaLatest NewsNews

നഗരമദ്ധ്യത്തില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം: കന്നാസുമായി നടന്നുപോയ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തി

പൂജപ്പുര ജംഗ്ഷനില്‍ രാത്രി 7.15 ഓടെയാണു സംഭവം.

തിരുവനന്തപുരം: നടുറോഡിൽ നടന്നുപോകുകയായിരുന്ന യുവാവ് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി. തിരുവനന്തപുരം നഗരത്തില്‍ പൂജപ്പുര ജംഗ്ഷനില്‍ രാത്രി 7.15 ഓടെയാണു സംഭവം.

read also: അതിതീവ്ര ന്യൂനമര്‍ദം കരതൊടുന്നത് ചെന്നൈയില്‍: തമിഴ്നാട്ടില്‍ കനത്ത മഴ, തുലാവര്‍ഷം തുടങ്ങി

കന്നാസില്‍ പെട്രോളുമായി എത്തിയ യുവാവ് തലയിലൂടെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഇയാള്‍ പെട്രോളുമായി നടന്നു പോകുന്നത് കണ്ട് വഴിയാത്രക്കാരൻ പൊലീസിനെയും അഗ്നി രക്ഷാ സേനയെയും അറിയിച്ചു. ഇവർ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ തലയിലൂടെ പെട്രോള്‍ ഒഴിച്ച്‌ കൈയില്‍ ഇരുന്ന ലൈറ്റർ കത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button